India A Beat South Africa A by 69 runs At Karyavattom, Trivandrum | Oneindia Malayalam

2019-08-29 590

India A won by 69 runs
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു 69 റണ്‍സിന്റെ ഉജ്ജ്വല ജയം. പിച്ചിലെ ഈര്‍പ്പം കാരണം 47 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 327 റണ്‍സ് വാരിക്കൂട്ടി. മറുപടിയില്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ 258ന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു.